വാഹനാപകടം; രണ്ടുപേര്‍ക്ക്‌ പരിക്ക്

Sunday 11 September 2011 7:35 pm IST

‌കാഞ്ഞങ്ങാട്‌: സ്വകാര്യബസ്‌ ഓട്ടോയ്ക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു വെള്ളിക്കോത്തെ കുഞ്ഞിരാമന്‍, കൃഷ്ണന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. അട്ടേയങ്ങാനം ബീഡി കമ്പനിക്കടുത്ത വളവിലാണ്‌ ഇന്നലെ രാവിലെ ൮.൩൦ ഓടെഅപകടമുണ്ടായത്‌. കുഞ്ഞിരാമന്‍ ഓടിച്ച ഓട്ടോയില്‍ കാഞ്ഞങ്ങാട്‌ ഭാഗത്തേക്ക്‌ വരികയായിരുന്ന ലീഡര്‍ ബസ്സ്‌ ഇടിക്കുകയായിരുന്നു. കുഞ്ഞിരാമന്‍, ഭാര്യ കുമാരി, കുമാരിയുടെ സഹോദരി ഭാര്‍ഗ്ഗവി, ഭര്‍ത്താവ്‌ കൃഷ്ണന്‍ തുടങ്ങിയവരും ഓട്ടോയിലുണ്ടായിരുന്നു. കുഞ്ഞിരാമനെ മംഗലാപുരത്തും മറ്റുള്ളവരെ ജില്ലാ ആശുപത്രയിലേക്കും പ്രവേശിപ്പിച്ചു.