യുവാവ്‌ ഓടയില്‍ മരിച്ച നിലയില്‍

Sunday 11 September 2011 7:36 pm IST

കാഞ്ഞങ്ങാട്‌: യുവാവിണ്റ്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ ഓടയില്‍ കാണപ്പെട്ടു. കാഞ്ഞങ്ങാട്‌ ആവിക്കരയില്‍ വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൃഷ്ണ(൪൩)നെയാണ്‌ റയില്‍വേ സ്റ്റേഷനടുത്ത യത്തീം ഖാന റോഡിലെ ഓടയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്‌. തിരുവോണദിവസം രാത്രി ഇയാളെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്‌. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്‌ മൃതദേഹം ഓടയില്‍ കണ്ടെത്തിയത്‌. ഗുരുവായൂറ്‍ സ്വദേശിയായ കൃഷ്ണ വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ടു താമസിക്കുകയായിരുന്നു. കോണ്‍ക്രീറ്റ്‌ തൊഴിലാളിയാണ്‌. ഭാര്യ: അംഗണ്‍വാടി ഹെല്‍പ്പറും കാഞ്ഞങ്ങാടു മേലാങ്കോടു സ്വദേശിനിയുമായ ലതിക. ഒന്നര വയസ്സുള്ള മകനുണ്ട്‌.