തിരുവനന്തപുരം: ഷീലാ ദീക്ഷിത് കേരള ഗവര്‍ണറായി ചുമതലയേറ്റു. മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ച ഒഴിവിലാണ് ഷീലാ ദീക്ഷിത് ചുമതലയേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തില്ല. കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര് ഭരദ്വാജാണ് ഷീല ചുമതലയേല്‍ക്കും വരെ കേരളാഗവര്ണറിന്റെ അധികചുമതല വഹിച്ചത്.
1998ല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ കാലിടറിയ ഷീല ദീക്ഷിത് അരവിന്ദ് കെജ്രിവാളിനോടാണ് പരാജയപ്പെട്ടത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും പുതിയ ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും ഷീല ദീക്ഷിത് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് നിഖില്‍ കുമാര്‍ കേരള ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ഒന്നാം യുപിഎ കാലത്ത് ഔറംഗബാദില്‍ നിന്നും നിഖില്‍ കുമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഔറംഗബാദ് മണ്ഡലത്തില്‍ നിന്നു തന്നെ ഇത്തവണയും നിഖില്‍ കുമാറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: