കൊച്ചി: സിപിഎമ്മിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. സിപിഎമ്മിന് നയവ്യതിയാനം സംഭവിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഗ്രാഫ് കുത്തനെ താഴും. മൂന്നോ നാലോ സീറ്റ് കിട്ടുമായിരുന്ന യു.ഡി.എഫിന്റെ ഗ്രാഫ് ഉയര്‍ന്നതായും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഇടതുമൂന്നണിയുടേ സീറ്റുകളില്‍ പലതും പെയ്ഡ് സീറ്റുകളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സിപിഎമ്മിനെ വളര്‍ത്തിയവര്‍ പുറമ്പോക്കിലെന്ന സ്ഥിതിയിലാണ്. അതേസമയം പിന്‍വാതിലിലൂടെ പ്രവേശിച്ചവര്‍ക്ക് അര്‍ഹിക്കാത്ത സ്ഥാനം നല്‍കുകയും ചെയ്യുന്നു. പല നയങ്ങളും പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാകുന്നില്ല.
ആര്‍എസ്പി മുന്നണി വിടാതെ നോക്കണമായിരുന്നുവെന്നും ആര്‍എസ്പിയുടെ അപ്രതീക്ഷിതമായ നീക്കമാണ് യുഡിഎഫിന്റെ ഗ്രാഫ് ഉയര്‍ത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: