ഗണേശോത്സവം ആഘോഷിക്കാന്‍ ഭാഗ്യനഗറില്‍ പത്മനാഭസ്വാമി ക്ഷേത്രവും

Sunday 11 September 2011 9:57 pm IST

ഹൈദരാബാദ്‌: വിനായകചതര്‍ട്ഠ്ഥിയോടനുബന്ധിച്ച്‌ ഹൈദരാബാദ്‌-സെക്കന്തരാബാദ്‌ ഇരട്ടനഗരത്തില്‍ സംഘടിപ്പിച്ച ഗണേശ്‌ പന്തലുകളില്‍ ഏറ്റവും അധികം ജനശ്രദ്ധ നേടിയത്‌ കൈരന്തബാദില്‍ ഉള്ള 50 അടി നീളമുള്ള ഗണേശവിഗ്രഹമാണ്‌. ഈ ഗണേശവിഗ്രഹത്തിന്‌ സമീപത്തുതന്നെ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയും ഉണ്ടാക്കിയിട്ടുണ്ട്‌. ക്ഷേത്രത്തിന്റെ താഴെത്തട്ടില്‍ ഈയിടെ വിവാദമായ നിധിശേഖരത്തിന്റെ ചെറു രൂപങ്ങളും വിവിധ അറകളില്‍ സജ്ജീകരിച്ചിരിക്കുന്നു. 57-ാ‍ം വര്‍ഷമാണ്‌ കൈരന്തബാദില്‍ ഗണേശോത്സവം സംഘടിപ്പിക്കുന്നത്‌. വിവിധ കാരണങ്ങളാല്‍ വിഘടിച്ചുനിന്ന ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാന്‍ വേണ്ടി ബാലഗംഗാധര തിലകന്റെ ആഹ്വാനത്തില്‍ ആവേശം ഉള്‍ക്കൊണ്ട്‌ 1957 ലാണ്‌ ഒരടി ഉയരമുള്ള ഗണേശവിഗ്രഹവുമായി ഇവിടെ ഉത്സവം ആരംഭിച്ചത്‌. സ്വാതന്ത്ര്യസമരസേനാനി സിങ്കേരി ശങ്കര അയ്യയുടെ നേതൃത്വത്തിലാണ്‌ അന്ന്‌ ഗണേശ ഉത്സവം സംഘടിപ്പിച്ചത്‌. ഭാഗ്യനഗര്‍ ഗണേശ ഉത്സവസമിതിയാണ്‌ ഇരട്ട നഗരത്തിലെ ഗണേശ ഉത്സവത്തിന്‌ നേതൃത്വം നല്‍കുന്നത്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 44,000 ഗണേശ പന്തലുകളാണ്‌ ഇത്തവണ ഉള്ളത്‌. കഴിഞ്ഞ വര്‍ഷത്തെക്കാളും 25 ശതമാനം അധികം. 36 മണിക്കൂര്‍ അധികം തുടര്‍ച്ചയായി നിമജ്ജനം ചെയ്താല്‍ മാത്രമേ 44,000 വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ സാധ്യമാകൂ. വിശ്വഹിന്ദുപരിഷത്ത്‌, ഹിന്ദു വാഹിനി,ഭാഗ്യനഗര്‍ ഗണേശ ഉത്സവസമിതി എന്നിവര്‍ ചേര്‍ന്നാണ്‌ നേതൃത്വം നല്‍കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.