ആധ്യാത്മിക വ്യക്തി

Wednesday 12 March 2014 7:08 pm IST

ഒരു ഗൃഹസ്ഥന്‌ ഒരു സ്ത്രീയെയും രണ്ടു കുട്ടികളെയും നോക്കിയാല്‍ മതി. അവരുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മതി. എന്നാല്‍ ആധ്യാത്മികവ്യക്തി ലോകത്തിന്റെ മുഴുവന്‍ ഭാരം താങ്ങേണ്ടവനാണ്‌. ഒരു സാഹചര്യത്തിലും അവന്‍ പതറാന്‍ പാടില്ല. തന്നില്‍ത്തന്നെ ഉറച്ചുനില്‍ക്കണം. ദുര്‍ബ്ബലപ്പെടരുത്‌. ഒരുവന്‍, തന്നെ അടിക്കുന്ന സമയത്തും ഒരു സ്ത്രീ തന്റെ ദേഹത്തു കയറിപ്പിടിക്കുന്ന സമയത്തും അവന്‍ തെല്ലും ചലിക്കുവാന്‍ പാടില്ല. മറ്റൊരാളുടെ വാക്കിലോ പ്രവൃത്തിയിലോ അല്ല അവന്റെ ജീവിതം. പക്ഷേ ഇന്നു നമ്മള്‍ അങ്ങനെയല്ല. ഒരുത്തന്‍ ദ്വേഷിച്ചു രണ്ടു ഭള്ളുപറഞ്ഞാല്‍ മതി, താമസമില്ല, ഉടനെ അവനെ കൊല്ലാനുള്ള പുറപ്പാടാണ്‌. ഉടനെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എങ്കില്‍ പിന്നീടുള്ള ചിന്ത മുഴുവന്‍ അവനെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ്‌. - മാതാ അമൃതാനന്ദമയീദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.