ഇന്ത്യന്‍ വെല്‍സ്: പുരുഷ വിഭാഗം ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് ചൈനയുടെ നാ ലി ക്വാര്‍ട്ടറിലെത്തി.
വനിതാ വിഭാഗത്തില്‍ നാ ലി കനേഡിയന്‍ താരം അലക്സാന്ദ്ര വോസ്നിയാക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. സ്കോര്‍: 6-1, 6-4. മറ്റൊരു മത്സരത്തില്‍ രണ്ടാം സീഡ് ആഗ്നിയേസ്ക റാഡ്വാന്‍സ്ക 7-5, 6-3 എന്ന സ്കോറിന് ഫ്രഞ്ച് താരം ആലീസ് കോര്‍നെറ്റിനെ പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു. ഏഴാം സീഡ് ജെലേന ജാന്‍കോവിച്ച് 10-ാം സീഡ് കരോലിന് വോസ്നിയാക്കിയെ 6-3, 6-1 എന്ന സ്കോറിനും 20-ാം സീഡ് ഫ്ലാവിയ പെന്നേറ്റ 6-2, 6-1 എന്ന സ്കോറിന് നാട്ടുകാരിയായ കാമില ഗിയോര്ഗിയെയും 12-ാം സീഡ് ഡൊമിനിക്ക സിബുല്‍കോവ 6-3, 6-2 എന്ന സ്കോറിന് പെട്രാ ക്വിറ്റോവയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
പുരുഷ വിഭാഗത്തില്‍ നൊവാക് ഡോകോവിച്ച് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കൊളംബിയന്‍ താരം അലക്സാഡ്രോ ഗൊണ്‍സാലസിനെ പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടിലെത്തിയത്. സ്കോര്‍ 6-1, 3-6, 6-1. മറ്റൊരു മത്സരത്തില്‍ സ്പാനിഷ്ഠാരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ എട്ടാം സീഡ് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്കറ്റിനെ 7-6 (7-5), 6-1 എന്ന സ്കോറിന് അട്ടിമറിച്ചാണ് നാലാം റൗണ്ടിലെത്തിയത്. മറ്റ് മത്സരങ്ങളില്‍ വിജയിച്ച് ജോണ്‍ ഇസ്നറും ജൂലിയന്‍ ബെന്നറ്റ്യുവും ഫെലിസിയാനോ ലോപ്പസും ഏണസ്റ്റ് ഗുല്‍ബിസും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: