ഈജിപ്റ്റ്‌ ഇസ്രയേല്‍ ബന്ധങ്ങള്‍ക്കായി ശ്രമം

Sunday 11 September 2011 10:01 pm IST

കീ്റോ: കീ്റോയിലെ ഇസ്രയേലി എംബസി ഈജിപ്റ്റിലെ പ്രകടനക്കാര്‍ അക്രമിച്ചതിനെത്തുടര്‍ന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അകല്‍ച്ച ഒഴിവാക്കാന്‍ നേതാക്കാള്‍ ശ്രമം ആരംഭിച്ചു. 1979 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനക്കരാര്‍ ഉണ്ടാക്കിയതിനുശേഷമുള്ള ഏറ്റവും പ്രതികൂലമായ സംഭവമായി ഇതിനെ കണക്കാക്കുന്നു. ഈജിപ്റ്റിലുള്ള ഇസ്രയേലി നയതന്ത്രകാര്യാലയത്തിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും രാജ്യം വിട്ടിരുന്നു. അധികാരം നഷ്ടപ്പെട്ട മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിന്റെ ഭരണത്തിനുശേഷം അറബ്‌ രാജ്യങ്ങള്‍ പ്രത്യേകിച്ച്‌ ഈജിപ്റ്റ്‌ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്ന തോന്നല്‍ ഇസ്രായേലില്‍ ശക്തമാവുന്നുണ്ട്‌. സേഫ്‌ വക്കുന്ന മുറിയില്‍ മണിക്കൂറുകളോളം തങ്ങളുടെ ജീവനക്കാരെ തടവിലാക്കിയതില്‍നിന്നും ഈജിപ്റ്റിന്‌ ഇസ്രായേലിനോടുള്ള പകയാണ്‌ നിഴലിക്കുന്നത്‌. ഇതിനുപുറമെ തെരുവിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതും തങ്ങളെ ആക്രമിച്ചതുമൊന്നും മുബാറക്കിന്റെ കാലത്ത്‌ സുരക്ഷ സേന അനുവദിക്കുമായിരുന്നില്ലെന്ന്‌ അവര്‍ കരുതുന്നു. ഈജിപ്റ്റിലെ പ്രകടനക്കാരിലുള്‍പ്പെട്ട മുപ്പതുപേര്‍ രാത്രിയില്‍ മൂന്നാംനിലയിലുള്ള ഇസ്രയേലി എംബസിയില്‍ അക്രമം അഴിച്ചുവിട്ടു. ഹീബ്രു ഭാഷയിലെഴുതിയ രേഖകള്‍ താഴെനിന്ന ജനക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞപ്പോഴും സുരക്ഷാസേനയും സൈനികരും നോക്കിനില്‍ക്കുകയായിരുന്നു. എന്നാല്‍ കൂട്ടക്കൊല ഒഴിവാക്കാനാണ്‌ ഇത്തരത്തില്‍ നിഷ്ക്രിയരായി നിന്നതെന്ന്‌ സൈനികര്‍ അറിയിക്കുന്നു. ഇസ്രയേലും ഈജിപ്റ്റും നല്ല ബന്ധങ്ങള്‍ തുടരുമെന്നാണ്‌ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതനിയാഹു പറഞ്ഞത്‌. ഇതിനിടെ അന്തര്‍ദ്ദേശീയ കീഴ്‌വഴക്കങ്ങള്‍ അനുവദിച്ച തങ്ങള്‍ ഇസ്രയേലി നയതന്ത്രകാര്യാലയത്തിന്‌ സംരക്ഷണം നല്‍കുമെന്ന്‌ ഈജിപ്റ്റ്‌ അറിയിച്ചു. ഇനിയും എംബസിക്കുനേരെ അക്രമമുണ്ടാകാന്‍ അത്‌ കര്‍ശനമായി നേരിടുമെന്നും അവര്‍ പറഞ്ഞു. ഇസ്രായേലി സൈന്യം ഗാസയിലെ തീവ്രവാദികളെ പിന്തുടരുന്നതിനിടെ അഞ്ച്‌ ഈജിപ്റ്റ്‌ പോലീസുകാരെ വധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ഇസ്രായേലി നയതന്ത്രപ്രതിനിധി രാജ്യം വിടണമെന്ന്‌ ഈജിപ്റ്റിലെ പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.