പൂരം കഴിഞ്ഞ്‌ തളച്ച ആന മദപ്പാടില്‍; പാപ്പാന്‍മാരെ വിരട്ടി ഓടിച്ചു

Wednesday 12 March 2014 10:26 pm IST

മൂവാറ്റുപുഴ: ക്ഷേത്രോത്സവത്തില്‍ നടന്ന പകല്‍പ്പൂരം കഴിഞ്ഞ്‌ തളച്ച ആനയ്ക്ക്‌ മദപാട്‌. ആനയെ കെട്ടഴിക്കാന്‍ ചെന്ന പാപ്പാന്‍മാരെ ആന ഓടിച്ചു. പാല ഉണ്ണിപ്പിള്ളി ഹരിപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണിപ്പിള്ളി ഗണേശന്‍ (37) ആണ്‌ പാപ്പാന്‍മാരെ ഓടിച്ചത്‌. ഇതിന്‌ മദപാട്‌ തെളിഞ്ഞിട്ടുണ്ട്‌. മൂവാറ്റുപുഴ ശ്രീകുമാര ഭജന ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ്‌ 9 ആനകള്‍ അണിനിരന്ന പകല്‍പ്പൂരത്തില്‍ പങ്കെടുത്തതായിരുന്നു ഗണേശന്‍ ആന. പകല്‍പ്പൂരം കഴിയുന്നതുവരെ യാതൊരു വിധ മദപാട്‌ ലക്ഷണമോ മറ്റ്‌ അക്രമവാസനകളോ കാണാതിരുന്ന ആനയെ രാത്രി 8 മണിയോടെ ക്ഷേത്രത്തിന്‌ സമീപമുള്ള സ്വകാര്യ പറമ്പില്‍ മരത്തില്‍ കെട്ടി തളയുകയാണ്‌ ചെയ്തത്‌.
രാത്രി 10 മണിയോടെ പാപ്പാന്‍മാരായ വിജയനും ജോഷിയും ചേര്‍ന്ന്‌ ലോറിയില്‍ കയറ്റുന്നതിനായി ആനയുടെ ചങ്ങല അഴിക്കാന്‍ അടുത്തു ചെന്നതോടെയായിരുന്നു ആന ഉച്ചത്തില്‍ ചീറി അടത്തതോടെ തുമ്പികൈ കൊണ്ട്‌ ഇവരെ പിടകൂടാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്‍ കുതറി മാറുകയും തുടര്‍ന്ന്‌ ഇവരെ അവിടെ നിന്ന്‌ വിരട്ടി ഓടിക്കുകയുമാണ്‌ ചെയ്തത്‌. സമീപത്തു കിടന്ന ഇരുമ്പ്‌ സാറ്റാന്‍ഡുകളും മരകഷ്ണങ്ങളും എടുത്ത്‌ ഇവര്‍ക്ക്‌ നേരെ എറിയുകയും ചെയ്തു. പാപ്പാന്‍മാരെ ആന അടുത്തുവരാന്‍ അനുവദിച്ചിട്ടില്ല. ആനയെ അവിടെ തന്നെ തളച്ചിരിക്കുകയാണ്‌. ആനയുടെ നെറ്റി ഭാഗത്ത്‌ നിന്ന്‌ ദ്രാവകം പോലെ ഒലിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതോടെയാണ്‌ മദപാട്‌ ലക്ഷണമുള്ളതായി കണ്ടെത്തിയിരിക്കുന്നത്‌ എന്നാല്‍ പാപ്പാന്മാര്‍ ആനയ്ക്ക്‌ ഒരു കുഴപ്പവുമില്ല എന്ന മറുപടിയാണ്‌ പറയുന്നത്‌ ആനയുടെ പിന്‍കാലില്‍ കെട്ടിയ ചങ്ങല സമീപത്തെ മരത്തിലാണ്‌ കെട്ടിയിരിക്കുന്നത്‌ എന്നാല്‍ ഈ മരത്തിന്റെ തലഭാഗം ഉണങ്ങി നില്‍ക്കുന്നതിനാല്‍ മരം സുരക്ഷിതമല്ല. മേറ്റ്‌ പിന്‍കാലിലെ ചങ്ങല മറ്റൊരു മരത്തിലേക്കാണ്‌ കെട്ടിയിരിക്കുന്നത്‌. മുന്‍ കാലുകളില്‍ ബന്ധമില്ലാത്തതിനാല്‍ ആനയ്ക്ക്‌ ഏത്‌ ഭാഗത്തേയ്ക്കും ചലിക്കുന്നതിന്‌ കഴിയുന്നതുകൊണ്ട്‌ സുരക്ഷിതമായ ബന്ധനം നല്‍കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പൂരം കഴിഞ്ഞു കെട്ടിയതിനാല്‍ കഴുത്തിലെ തലക്കെട്ടുകയറും അഴിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴുത്തില്‍ കെട്ടിയിരുന്ന ഏലസ്‌ ആന തന്നെ വലിച്ച്‌ പൊട്ടിച്ചു കളഞ്ഞു.
മയക്ക്‌ വെടി വിദഗ്ധനായ ഡോക്ടര്‍ വ്യാഴഴ്ച സ്ഥലത്തെത്തും തുടര്‍ന്ന്‌ മയക്കുവെടി വച്ച്‌ ആനയെ മയക്കിയ ശേഷം ആനയുടെ സുരക്ഷിതം കൂടുതല്‍ ഉറപ്പാക്കുന്നിതനായി ചങ്ങലകള്‍ ഇട്ട്‌ കൂടുതല്‍ ബന്ധനസ്ഥനാക്കും. പൂരത്തില്‍ പങ്കെടുക്കുന്നതിന്‌ എല്ലാവിധ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റുകളും ഇതിന്‌ നല്‍കിയിട്ടുണ്ട്‌. വെറ്ററിനറി ഡോക്ടരുടെ പരിശോധനയ്ക്ക്‌ ശേഷമാണ്‌ ആനയെ പകല്‍പ്പൂരത്തില്‍ പങ്കെടുപ്പിച്ചത്‌. മറ്റാനകള്‍ക്കും പരിശോധന നടത്തുകയും ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കേറ്റുകളും ഉണ്ട്‌ എന്നാല്‍ ഗണേശനാന്‌യ്ക്ക്‌ പൂരത്തില്‍ പങ്കെടുക്കുമ്പോഴും മദപാട്‌ ലക്ഷണമായ നീരുകെട്ട്‌ ഉണ്ടായിരുന്നതായി മറ്റു പാപ്പാന്‍മാര്‍ വ്യക്തമാക്കുന്നു. ആയിരക്കണക്കിന്‌ ഭക്തന്‍മാരാണ്‌ പകല്‍പ്പൂരം കാണുവാനായിട്ട്‌ ക്ഷേത്രത്തില്‍ എത്തിയിരുന്നത്‌. മദപാട്‌ ലക്ഷണം കണ്ട ആന പൂരസമയത്ത്‌ ഇടഞ്ഞതെങ്കില്‍ വന്‍ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. കടുത്ത വേനലില്‍ ആനകള്‍ക്കുണ്ടാകുന്ന മദപാട്‌ പോലുള്ള ലക്ഷണങ്ങള്‍ അറിഞ്ഞിട്ട്‌ തന്നെ വന്‍ പണലാഭത്തിന്‌ വേണ്ടി ഉടമയും ഇടനിലക്കാരും ശ്രമിച്ചതിന്റെ സൂചനയാണിത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.