ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ബാഴ്സലോണ ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സ സിറ്റിയെ പരാജയപ്പെടുത്തിയത്.
ഇരു പാദങ്ങളിലുമായി 41ന്റെ ലീഡാണ് ബാഴ്സക്കുള്ളത്. മെസ്സിയാണ് ബാഴ്സക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് സിറ്റിക്കു വേണ്ടി ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപനി ഗോള്‍ നേടി. ഡാനി ആല്‍വസ് നേടിയ ഗോളിലൂടെ ബാഴ്സ വിജയം നേടുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ പാരീസ് സെന്റ് ജര്‍മന്‍ ലെവര്‍ക്യൂസനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു പിഎസ്ജിയുടെ വിജയം. ഇതോടെ സിറ്റിയും ലെവര്‍ക്യൂസനും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: