കോഴിക്കോട്: രാംവിലാസ് പാസ്വാന് നയിക്കുന്ന ലോക് ജനശക്തി ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഒ.എസ്.അബ്ദുല്ല, സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ബിജെപി അയിത്തം കല്പിച്ചു നിര്‍ത്തേണ്ട പാര്‍ട്ടിയാണെന്ന ധാരണയ്ക്കിനി നിലനില്‍പ്പില്ല. കേന്ദ്രഘടകത്തിന്റെ നിര്ദ്ദേശമനുസരിച്ച്കേരളത്തില് മത്സരിക്കില്ല. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിന് മാത്രമേ കഴിയുകയുള്ളൂ. ബീഹാറിലെ 7 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിപ്പിക്കുമെന്നുറപ്പുണ്ട് നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി ജനറല്‍ ജേക്കബ് പീറ്റര്‍, പാര്‍ലമെന്റ്, ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാജോര്‍ജ്ജ്, നെടുങ്കാട് അശോകന്, മുഹമ്മദ് ഇക്ബാല്‍ ഹാരി, നൗഫല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: