കോഴിക്കോട്: സിപിഎം കോണ്‍ഗ്രസിന്റെ ബദലല്ല, വാലാണെന്ന് ബിജെപി നേതാവും കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി.കെ. പദ്മനാഭന്. തന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സാമൂതിരി രാജാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും സിപിഎമ്മും പരസ്പര സഹായ സഹകരണസംഘമായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ഈ തെരഞ്ഞെടുപ്പോടെ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും. സ്വാതന്ത്ര്യപ്രാപ്തിയോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പരിച്ചുവിടണമെന്നായിരുന്നു ഗാന്ധിജി ആഗ്രഹിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. ഗാന്ധിജിയുടെ സ്വപ്നം അതോടെ സാക്ഷാത്കരിക്കപ്പെടും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രസക്തമായിക്കഴിഞ്ഞു. നിരുത്തരവാദപരമായ സമീപനമാണ് അവര്‍ വച്ചു പുലര്‍ത്തുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് അവര്‍ ഇവിടെ മത്സരിക്കുന്നത്. ദേശീയ സാഹചര്യത്തില്‍ ശക്തമായ ബിജെപി തരംഗമാണ് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: