കേരള ഗവ.ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോട്ടയത്ത്

Thursday 13 March 2014 9:13 pm IST

കോട്ടയം: കേരള ഗവ.ഡ്രൈവേഴ്‌സ് അസോസിയേഷന്‍ 47-ാമത് സംസ്ഥാന സമ്മേളനം ഈ മാസം 15,16 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5-ന് ധനമന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും. സുരേഷ്‌കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലജിമ്മി, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍,ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടന്‍, കെ.ജി.ഡി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് കോയക്കുട്ടി എന്നിവര്‍ സംസാരിക്കും. 15-ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എന്‍.ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വി.എന്‍.വാസവന്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, അഹമ്മദ്കുട്ടി കുന്നത്ത്, ഗൗതം കാംബ്ലെ, കെ.കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 16-ന് 2-ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനവും സംസ്ഥാന കൗണ്‍സിലും മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ വൈസ് പ്രസിഡന്റ് കെ.എന്‍.മോഹനന്‍ അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ ജി.മോത്തിലാല്‍, രഞ്ചു കെ.മാത്യു, ബെന്നിമോള്‍, എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ പ്രസിഡന്റ് ആര്‍.രാജന്‍, ജന.സെക്രട്ടറി കെ.എം.ഷാജി, ജില്ലാ പ്രസിഡന്റ് എം.എം.വിജയകുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ ഡി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.