നമ്മുടെ ലക്ഷ്യം

Thursday 13 March 2014 9:27 pm IST

ജനങ്ങളില്‍ ഈശ്വരവിശ്വാസം വളര്‍ത്തുക, ഈശ്വരവിശ്വാസികളെ വാര്‍ത്തെടുക്കുക, അവരെക്കൊണ്ട്‌ നല്ല കര്‍മങ്ങള്‍ ചെയ്യിക്കുക, സത്യത്തിന്റെയും ധര്‍മത്തിന്റെയും പാതയില്‍ ജീവിക്കുവാന്‍ പ്രേരിപ്പിക്കുക ഇതാണ്‌ നമ്മുടെ ലക്ഷ്യം.
പ്രേമത്തോടെ ഈശ്വരനെ വിളിക്കുമ്പോഴുതിരുന്ന കണ്ണുനീര്‍ ദുഃഖത്തിന്റെ കണ്ണുനീരല്ല. അത്‌ ആനന്ദത്തിന്റെ കണ്ണുനീരാണ്‌. പക്ഷേ, ഇന്ന്‌ എല്ലാവരും ദുഃഖംവന്നാലേ ഈശ്വരനെ വിളിക്കൂ എന്നുമാത്രം. മറിച്ച്‌, എപ്പോഴും, സുഖത്തിലും ദുഃഖത്തിലും ഈശ്വരനെ വിളിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ പിന്നെ ദുഃഖിക്കേണ്ട ആവശ്യമേ വരില്ല. വല്ല ദുഃഖവും വന്നാല്‍തന്നെ അതൊരു ദുഃഖമായിത്തോന്നില്ല. വേണ്ടതെല്ലാം അവിടുന്ന്‌ നോക്കിക്കൊള്ളും. അവിടുത്തോടൊന്നു ഹൃദയം തുറന്ന്‌ പ്രാര്‍ത്ഥിക്കാന്‍, പ്രേമത്തോടെ രണ്ടുതുള്ളി കണ്ണുനീര്‍ ഈശ്വരനുവേണ്ടി ചൊരിയാന്‍ കഴിഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെട്ടു. - മാതാ അമൃതാനന്ദമയീദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.