ആവിര്‍ഭാവം

Thursday 13 March 2014 9:27 pm IST

ഈശ്വരന്‍ എന്നുപറഞ്ഞാല്‍ നിങ്ങളിലും ഈശ്വരീയത ഇല്ലേ. അന്തര്യാമിയായി അവന്‍ നിങ്ങളിലും കുടികൊള്ളുന്നുണ്ടല്ലോ. തഥാതന്‍ ഈശ്വരനാണെങ്കില്‍ നിങ്ങളും അങ്ങനെതന്നെ. അല്ലാതെ തഥാതന്‍ മാത്രമായി ഈശ്വരനാകുന്നില്ല. ഈപറഞ്ഞതിനെകുറിച്ച്‌ നിങ്ങള്‍ക്കും സംശയം വരാം. സംശയം മനുഷ്യമനസ്സിന്റെ കൂടപിറപ്പാണ്‌. മനുഷ്യദേഹം സ്വീകരിച്ച്‌ നിങ്ങളുടെ മുന്നിലെത്തി കാരുണ്യം ചൊരിയുന്ന ആ മഹിമ ആരാണ്‌? പഞ്ചഭൂത നിര്‍മ്മിതമായ തഥാതന്റെ ശരീരത്തെ നിങ്ങള്‍ കാണുന്നു. പക്ഷേ, ഇത്‌ എന്റേതല്ല. ഇത്‌ പ്രകൃതിയുടേത്‌. എന്റെ ശരീരം കണ്ടാല്‍ പിന്നെ നിങ്ങള്‍ ലോകത്ത്‌ ജീവിക്കില്ല. ജീവിക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കില്ല. ഈ ലോകത്ത്‌ നിങ്ങളോട്‌ ഇടപഴകാന്‍ വേണ്ടി ഒരു മനുഷ്യശരീരത്തെ പ്രകൃതി രൂപപ്പെടുത്തി അതില്‍ നിങ്ങള്‍ക്കും പങ്കുണ്ട്‌. നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ പ്രകൃതിയില്‍ പ്രതിഫലിപ്പിച്ചതാണ്‌ ഈ ശരീരത്തിന്റെ ആവിര്‍ഭാവത്തിന്‌ കാരണം. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.