വാര്‍ത്ത അടിസ്ഥാന രഹിതം: ആര്‍എസ്‌എസ്‌

Thursday 13 March 2014 9:35 pm IST

കൊച്ചി: ആര്‍എസ്‌എസ്‌ മുന്‍ സഹസര്‍കാര്യവാഹ്‌ കെ.സി.കണ്ണനെക്കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന്‌ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ്‌ ഡോ. മന്‍മോഹന്‍ വൈദ്യ പത്രക്കുറിപ്പില്‍ പറഞ്ഞു സംശയകരവും അപവാദകരവുമായ കാരണങ്ങളാലാണ്‌ അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന്‌ ചില മാധ്യമങ്ങള്‍പ്രചരിപ്പിക്കുന്നത്‌ ശരിയല്ല.
കെ.സി.കണ്ണന്‍ ആര്‍എസ്‌എസിന്റെ സഹ സര്‍കാര്യവാഹ്‌ (ജോയിന്റ്‌ ജനറല്‍ സെക്രട്ടറി) സ്ഥാനത്തുനിന്ന്‌ ഒഴിഞ്ഞതാണ്‌, അദ്ദേഹത്തെ നീക്കിയതല്ല. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ ഇതു നടപ്പിലായത്‌. ആരോഗ്യപരമായി അദ്ദേഹത്തിനു പ്രശ്നങ്ങള്‍ ഉണ്ട്‌. കഴിഞ്ഞ വര്‍ഷം പലതവണ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. 2013 നവംബറില്‍ത്തന്നെ തനിക്ക്‌ പ്രചാരകനായി തുടരാനാവില്ലെന്നും സംഘടനാ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ ഒഴിവാക്കണമെന്നും കുടുംബ ജീവിതം നയിക്കാന്‍ അനുവദിക്കണമെന്നും സര്‍കാര്യവാഹിനോട്‌ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ സര്‍കാര്യവാഹ്‌ ഭയ്യാജി ജോഷി ബങ്കളൂരുവില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി സഭായോഗത്തില്‍ ഇതു പ്രഖ്യാപിക്കുകയായിരുന്നു.
ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ബോധപൂര്‍വം നുണക്കഥകള്‍ പ്രചരിപ്പിച്ച്‌ ആര്‍എസ്‌എസിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നതായും പത്രക്കുറിപ്പില്‍ വൈദ്യ പറഞ്ഞു. ഈ ശ്രമങ്ങളെ ആര്‍എസ്‌എസ്‌ ശക്തമായി അപലപിക്കുന്നു. താനാഗ്രഹിക്കുന്നതുവരെ പ്രചാരകനായി പ്രവര്‍ത്തിക്കുക എന്നത്‌ ഒരു പ്രചാരകന്റെ വ്യക്തിപരമായ തീരുമാനമാണ്‌. പ്രവര്‍ത്തകര്‍ ദീര്‍ഘനാള്‍ പ്രചാരകന്മാരായി പ്രവര്‍ത്തിക്കുകയും അതിനുശേഷം കുടുംബ ജീവിതം നയിക്കുകയോ തൊഴിലില്‍ ഏര്‍പ്പെടുകയോ ചെയ്ത്‌ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനപ്രവര്‍ത്തനം നടത്തി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായി തുടരുന്നതിന്‌ ഒട്ടേറെ ഉദാഹരണങ്ങളുണ്ട.്‌ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.