അമൃതയില്‍ നാടക ശില്‍പ്പശാല

Thursday 13 March 2014 9:37 pm IST

കൊച്ചി: അമൃത സ്കൂള്‍ ഓഫ്‌ ആര്‍ട്സ്‌ ആന്റ്‌ സയന്‍സസിലെ വിഷ്വല്‍ മീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാടക കലയുടെ വിവിധ മേഖലകളിലേക്ക്‌ വെളിച്ചം വീശുന്ന ദശദിന ശില്‍പ്പശാലക്ക്‌ തുടക്കം കുറിച്ചു.
കേരള സംഗീത നാടക അക്കാദമിയും കാലിക്കറ്റ്‌ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ്‌ ഡ്രാമയും സംയുക്തമായി സംഘടിപ്പിക്കുന്ന ശില്‍പ്പശാല ബ്രഹ്മചാരി അനഘാമൃതചൈതന്യ ഉദ്ഘാടനം ചെയ്തു. അമൃത സ്കൂള്‍ ഓഫ്‌ ആര്‍ട്സ്‌ ആന്റ്‌ സയന്‍സസ്‌ ഡയറക്ടര്‍ ഡോ. യു.കൃഷ്ണകുമാര്‍ സ്വാഗതവും ഡോ. സി.എസ്‌.ജയറാം നന്ദിയും പറഞ്ഞു.
ശില്‍പ്പശാലയില്‍ നാടകരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്‌. ഡോ. വിനോദ്‌ നാരായണന്‍, ഡോ. തുളസീധരക്കുറുപ്പ്‌, ടി.എം.എബ്രഹാം, രമേശ്‌ വര്‍മ്മ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ സംവദിക്കും. നാടക അഭിനയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിശീലനം നല്‍കുന്നതിനോടൊപ്പം നാടക കലയില്‍ കാലാനുസൃതമായി വന്ന വ്യതിയാനങ്ങളേയും സാങ്കേതികവിദ്യയുടെ ആവിഷ്ക്കാരങ്ങളേയും കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യംകൂടിയുള്ള ശില്‍പ്പശാല 26ന്‌ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.