കസ്തൂരിരംഗന്‍: നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പിടി തോമസ്

Friday 14 March 2014 4:19 pm IST

തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി റിപ്പോര്‍ട്ടിസലുള്ള തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പി.ടി. തോമസ് എംപി. വിഷയത്തിലെ തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും പി ടി തോമസ് പറഞ്ഞു. ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ തയാറാണെന്നും പി.ടി തോമസ് അറിയിച്ചു. കൊടുങ്കാറ്റ് പോലെ പ്രചരണത്തിനായി പ്രവര്‍ത്തിക്കുമെന്നും പിടി തോമസ് അറിയിച്ചു. കേന്ദ്രത്തിന്റെ പശ്ചിമഘട്ടസംരക്ഷണത്തെ അനുകൂലിച്ചതാണ് പി.ടി തോമസിനു വിനയായത്. ഹൈക്കമാന്‍ഡ് സര്‍വേയില്‍ ജയസാധ്യതയുണ്ടായിരുന്നെങ്കിലും ക്രൈസ്തവസഭയുടെ എതിര്‍പ്പാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.