ജപ്പാനില്‍ കനത്ത ഭൂചലനം; 17 പേര്‍ക്ക് പരിക്ക്

Friday 14 March 2014 12:37 pm IST

ടോക്യോ: തെക്കന്‍ ജപ്പാനില്‍ രാവിലെയുണ്ടായ കനത്ത ഭൂചലനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം പുലര്‍ച്ചെ 2.06-നാണ് ഉണ്ടായത്. കുനിസാകി നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 82 കിലോമീറ്ററോളം ഭൂചലനത്തിന്റെ പ്രഭാവമെത്തി. ഭൂചലനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഭൂചലനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്നും കാലാവസ്ഥാ നിരീക്ഷണവിഭാഗം അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.