ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കു പാരിസ്ഥികാനുമതി നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസയച്ചു.
തിരുവനന്തപുരം പൂന്തുറ സ്വദേശികളായ ജോസഫ്, ക്രിസ്റ്റഫര്‍, മൈക്കിള്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ചെന്നൈ ദക്ഷിണമേഖലാ ബഞ്ച് വാദം കേട്ടത്.നല്‍കിയത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരാണ് മൂവരും.
മലിനീകരണനിയന്ത്രണ ബോര്‍ഡിനും വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയയ്ക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു. ഈമാസം 25-ന് കേസ് വീണ്ടും പരിഗണിക്കും. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു വഴിവെക്കുമെന്നും വേണ്ടത്ര പഠനമില്ലാതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
പദ്ധതിക്ക് അംഗീകാരം നല്കാന് കാരണമായത് രാഷ്ട്രീയസതമ്മര്ദ്ദങ്ങളാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: