പിഎസ്സി: ഏപ്രില്‍ ഒന്നു മുതല്‍ തിരിച്ചറിയല്‍ രേഖയുടെ കോപ്പികള്‍ വേണ്ട

Friday 14 March 2014 11:32 pm IST

കൊച്ചി: ഏപ്രില്‍ ഒന്നു മുതല്‍ പിഎസ്സി പരീക്ഷകള്‍ക്ക്‌ ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ മാത്രം ഹാജരാക്കിയാല്‍ മതിയാകും. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്‌ ഹാജരാക്കേണ്ടതില്ല. നിലവിലെ പരീക്ഷാ സമയത്തോടൊപ്പം പ്രിപ്പറേഷന്‍ സമയമായ അരമണിക്കൂര്‍ കൂടി ഉള്‍പ്പെടുത്തി പരീക്ഷാ സമയം 1.30-3.15, 7.30-9.15 ആയി ക്രമീകരിച്ചിട്ടുമുണ്ട്‌. അഡ്മിഷന്‍ ടിക്കറ്റിലെ തിരിച്ചറിയല്‍ പത്രികയുടെ മധ്യഭാഗത്തുണ്ടായിരുന്ന വാട്ടര്‍മാര്‍ക്ക്‌ ഒഴിവാക്കി പകരം മുകളില്‍ ഇടതുവശത്തായി പി.എസ്‌.സി. യുടെ എംബ്ലം വരത്തക്കരീതിയില്‍ തിരിച്ചറിയല്‍ പത്രിക ക്രമീകരിക്കും.
ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌.എസ്‌.എസ്‌.ടി ഹിന്ദി (ജൂനിയര്‍ & സീനിയര്‍) (കാറ്റഗറി നമ്പര്‍ 445/2010) തസ്തികയിലേക്ക്‌ 2014 മാര്‍ച്ച്‌ 19, 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ 2014 ഏപ്രില്‍ 2, 3, 4 തീയതികളില്‍ പി.എസ്‌.സി ആസ്ഥാനത്ത്‌ നേരത്തെ നിശ്ചയിച്ച സമയത്ത്‌ നടത്തും.
പുതിയ ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. പുതുക്കിയ ഷെഡ്യൂള്‍ www.keralapsc.gov.in എന്ന വെബ്സൈറ്റിലെ അനൗണ്‍സ്മെന്റ്‌ ലിങ്കില്‍ ലഭ്യമാണ്‌.
വ്യാവസായിക പരിശീലന വകുപ്പില്‍ ഗ്രൂപ്പ്‌ ഇന്‍സ്ട്രക്ടര്‍ (പട്ടിക,പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 107/2011) തസ്തികയിലേക്ക്മാര്‍ച്ച്‌ 21ന്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ്‌ പരിശോധന, ഇന്റര്‍വ്യൂ എന്നിവ എപ്രില്‍ നാലിലേക്ക്‌ മാറ്റി. സ്ഥലം സമയം എന്നിവയില്‍ മാറ്റമില്ല.
വനം വകുപ്പില്‍ അസി. കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്‌ പട്ടികജാതി,വര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 234/2009) തസ്തികയുടെ ചുരുക്കപ്പട്ടിയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഫിസിക്കല്‍ മെഷര്‍മെന്റും വാക്കിംഗ്‌ ടെസ്റ്റും മാര്‍ച്ച്‌20ന്‌ രാവിലെ 4.00 മണിക്ക്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ്‌ തപാലില്‍ അയച്ചിട്ടുണ്ട്‌. 17 വരെ അഡ്മിഷന്‍ ടിക്കറ്റ്‌ ലഭിക്കാത്തവര്‍ പി.എസ്‌.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസുമായി ബന്ധപ്പെടുക.
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഡെന്റല്‍ ടെക്നോളജി (കാറ്റഗറി നമ്പര്‍ 87/2011) തസ്തികയുടെ അഭിമുഖം 19-03-2014 ല്‍ നിന്നും 02-04-2014 തീയതിയിലേക്ക്‌ മാറ്റിവച്ചിരിക്കുന്നു. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.