കിടങ്ങൂരില്‍ സംഘര്‍ഷം: രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Sunday 11 September 2011 11:10 pm IST

കിടങ്ങൂറ്‍: കിടങ്ങൂറ്‍ സംഘര്‍ഷത്തില്‍ പ്രതികളായ രണ്ട്‌ സി.പി.എം പ്രവര്‍ത്തകരെ ഇന്നലെ കിടങ്ങൂറ്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കിടങ്ങൂറ്‍ തെക്കേക്കുറ്റ്‌ വിനീത്‌ മോഹന്‍ (27), കിഴക്കേക്കുറ്റ്‌ ജിത്തു ശ്രീകുമാര്‍ (21) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം അറിഞ്ഞ്‌ കിടങ്ങൂറ്‍ എസ്‌.ഐ കെ.എം.കുര്യാക്കോസിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ആശുപത്രിയില്‍ എത്തുകയും പോലീസിനെ കണ്ട ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ പോലീസ്‌ സംഘം ഇവരെ വളഞ്ഞ്‌ പിടിക്കുകയായിരുന്നു. ഇവര്‍ മണര്‍കാട്‌ പോലീസ്‌ സ്റ്റേഷനിലെ പ്രത്യേക ലോക്കപ്പിലാണ്‌. ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കിടങ്ങൂറ്‍ മാസ്‌ ക്ളബ്‌ നടത്തുന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ നിസ്സാര പ്രശ്നത്തെ ചൊല്ലി വാക്കേറ്റം ഉണ്ടാവുകയും അതേ തുടര്‍ന്ന്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. കഴിഞ്ഞ ൩൦ വര്‍ഷമായി കിടങ്ങൂറ്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരം കിടങ്ങൂറ്‍ കേന്ദ്രമാക്കി നടന്നു വരുന്നു. തിരുവോണം നാള്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ തെരുവു വാര്‍ഡില്‍ നിന്നും വന്ന ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ സംഘാടകരുമായി വാക്കേറ്റമുണ്ടായി. പോലീസെത്തി ഇരുകൂട്ടരെയും പറഞ്ഞുവിട്ടെങ്കിലും തെരുവു വാര്‍ഡില്‍ നിന്നെത്തിയവര്‍ സംഘാടകരില്‍ രണ്ടു പേരെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചു. ഇതേ തുടര്‍ന്ന്‌ കിടങ്ങൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പ്രതികള്‍ എന്നാരോപിക്കപ്പെടുന്നവര്‍ കിടങ്ങൂരിലെ സി.പി.എം പ്രാദേശിക നേതാവിണ്റ്റെ കടയില്‍ എത്തുകയും ഇതറിഞ്ഞ്‌ ജനക്കൂട്ടം കടയിലേക്ക്‌ ഇരച്ചു കയറി. സംഭവം അറിഞ്ഞ്‌ എസ്‌.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി. പ്രതികളെന്നു സംശയിക്കപ്പെടുന്നവരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കസ്റ്റഡിയില്‍ ഉള്ളവരെ അക്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ കസ്റ്റഡിയിലുള്ളവര്‍ രക്ഷപെട്ടു. പ്രതികളെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചെന്ന്‌ ആരോപിച്ച്‌ പൌരസമിതി പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിക്കുകയും ശനിയാഴ്ച ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജോണിക്ക്‌ പട്ടിക കൊണ്ടുള്ള ഏറില്‍ പരിക്കേറ്റ്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംപുറത്ത്‌ മത്തായിയുടെ മകന്‍ റെറ്റില്‍ മത്തായി(21), സഹോദരന്‍ റെന്‍സോ മത്തായി (25) എന്നിവരേയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിലും പെട്ട ൧൫൬ പേരുടെ പേരില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ശനിയാഴ്ച വൈകുന്നേരം കിടങ്ങൂറ്‍ കവലയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബോബി മാത്യൂ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.