കോട്ടയം: ഒന്നാമത് രാംകോ കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കോട്ടയത്ത് കൊടിയേറും. വൈകിട്ട് 6.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. 23നാണ് ഫൈനല്‍ മത്സരം. ഗ്രൂപ്പ് എയിലെ ആറുടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ ഏപ്രിലില്‍ കോഴിക്കോട്ട് നടക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് രണ്ടുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷംരൂപയുമാണ് സമ്മാനം. ഇന്ന് വൈകിട്ട് 4.45ന് ബോസ്കോ മലപ്പുറവും കെഎസ്ഇബി തിരുവനന്തപുരവും, 6.30ന് ഈഗിള്‍സ് എഫ്സി കേരളയും എജിഎസ് തിരുവനന്തപുരവും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: