പി.സി ജോര്‍ജിനെതിരെ വി.എസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി

Monday 12 September 2011 5:33 pm IST

തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ കോടതി ജഡ്ജിക്കെതിരേ രാഷ്‌ട്രപതിക്ക്‌ കത്തയച്ച നിയമസഭാ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജിനെതിരെ ഭരണഘടനാപരമായി നടപടി സ്വീകരിക്കണമെന്ന്‌ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. പാമോലിന്‍ കേസില്‍ ജുഡീഷ്യറിക്കെതിരായി പിസി ജോര്‍ജ്ജ്‌ നടത്തിയ പ്രസ്ഥാവന ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത ജോര്‍ജ്ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്ന്‌ പുറത്താക്കണമെന്ന്‌ ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫറൂഖിനെ സന്ദര്‍ശിച്ച്‌ വി.എസ്‌ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഭരണഘടനാപരമായ നടപടിയാണ്‌ ആവശ്യം. ജോര്‍ജ്ജിനെതിരെ വിശദമായ പരാതി ഉടന്‍ നല്‍കും. പാമോയില്‍ കേസ്‌ അട്ടിമറിക്കാന്‍ വേണ്ടിയാണ്‌ സര്‍ക്കാര്‍ പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ചതെന്നും വി.എസ്‌ ആരോപിച്ചു. എം.ഒ.എച്ച്‌ ഫറൂഖ്‌ ഗവര്‍ണറായി ചുമതലയേറ്റെടുത്തശേഷം അദ്ദേഹത്തെ ആദ്യമായി സന്ദര്‍ശിക്കുകയായിരുന്നു വിഎസ്‌ അച്യുതാനന്ദന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.