രാമപുരം: വികസനനായകനായ നരേന്ദ്രമോദി ഭാരതത്തിലെ ജനഹൃദയങ്ങള്‍ കീഴടക്കി കഴിഞ്ഞുഎന്നും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേതുപോലെ മോദിതരംഗം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും ആഞ്ഞുവീശുമെന്നും ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ പറഞ്ഞു.
രാമപുരം അയ്യപ്പസേവാസംഘം ഹാളില്‍ ബിജെപിയുടെ നിശാക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറിഞ്ഞി കോട്ടമലയില്‍ അനധികൃതമായി തുടങ്ങുന്ന പാറമടയ്ക്കും ക്രഷര്യൂണിറ്റിനുമെതിരെ സമരപരിപാടികള്‍ ആരംഭിക്കുവാനും ക്യാമ്പില്തീരുമാനിച്ചു. ബിജെപി രാമപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ് ആര്. അദ്ധ്യക്ഷത വഹിച്ചു. പി.പി. നിര്‍മ്മലന്‍, ദീപു സി.ജി., മനോജ് ബി., സാബു എസ്. കുന്നക്കാട്ട്, ജയകൃഷ്ണന്, രാജേഷ് സി.പി. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: