കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വധഭീഷണി ഉണ്ടെന്ന് റൗഫും അബ്ദുല്‍ അസീസും

Monday 12 September 2011 2:13 pm IST

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവായ എന്‍.കെ അബ്ദുള്‍ അസീസും കുഞ്ഞാലിക്കുട്ടിയുടെ തന്നെ ബന്ധുവായ കെ.എ.റൗഫും പരാതി നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഇരുവരും നേരിട്ട് എത്തി പരാതി നല്‍കിയത്. തങ്ങളെ വകവരുത്തുമെന്നു തിരുവനന്തപുരത്തു വാര്‍ത്തസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പരാമര്‍ശം നടത്തിയെന്നാണു പരാതി. ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്നും ഇരുവരും പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.