മെല്‍ബണ്‍: ഫോര്‍മുലാവണ്‍ സീസണിലെ ആദ്യ റേസായ ഓസ് ട്രേലിന് ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡസിന്റെ ജര്‍മ്മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ് ചാമ്പ്യന്‍. പോള്‍ പോസിഷനില്‍ മത്സരിച്ച സ്വന്തം ടീമംഗം ലൂയിസ് ഹാമില്‍ട്ടണും റെഡ്ബുള്ളിന്റെ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലും കാറിന്റെ സാങ്കേതിക തകരാര്‍മൂലം പിന്മാറിയത് റോസ്ബര്‍ഗിന് ഗുണംചെയ്തു. ഹാമില്ട്ടണ് മൂന്നാം ലാപ്പിലും വെറ്റല്‍ നാലാം ലാപ്പിലുമാണ് കരകയറിയത്.
റെഡ്ബുള്ളിനുവേണ്ടി അരങ്ങേറിയ ഓസ്ട്രേലിയക്കാരന് ഡാനിയേല്‍ റിക്കിയാര്‍ഡോ രണ്ടാമതും മക്ലാരന്റെ പുതുമുഖം കെവിന് മാഗ്നസന് മൂന്നാമതും ഫിനിഷ് ചെയ്തു. മക്ലാരന്റെ ജെന്സന് ബട്ടന്, ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: