ബാലഗോകുലം കോട്ടയം മേഖല പ്രവര്‍ത്തക ശിബിരം നടന്നു

Sunday 16 March 2014 9:43 pm IST

കോട്ടയം: ബാലഗോകുലം കോട്ടയം മേഖലാ താലൂക്ക് ഉപരി പ്രവര്‍ത്തകശിബിരം ഇടുക്കി ആര്‍പിഎം എല്‍പി സ്‌കൂളില്‍ നടന്നു. കോട്ടയം-ഇടുക്കി ജില്ലകളിലെ താലൂക്ക് ഉപരിപ്രവര്‍ത്തകരാണ് രണ്ട് ദിവസങ്ങളിലായി നടന്ന ശിബിരത്തില്‍ പങ്കെടുത്തത്. മേഖലാ രക്ഷാധികാരി പി.എന്‍. സുരേന്ദ്രന്‍ പ്രവര്‍ത്തക ശിബിരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ജെ. രാജ്‌മോഹന്‍, സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍, മേഖലാ അദ്ധ്യക്ഷന്‍ മധുസൂദനന്‍ , മേഖല സംഘടനാ സെക്രട്ടറി ബിജു കൊല്ലപ്പള്ളി തുടങ്ങിയവര്‍ വിവിധവിഷയങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.