അനധികൃത അറവുശാലകള്‍ ജനങ്ങള്‍ക്കു ഭീഷണിയാകുന്നു

Sunday 16 March 2014 9:45 pm IST

വൈക്കം: മുനിസിപ്പാലിറ്റിയിലും പരിസരപ്രദേശങ്ങളിലും യാതൊരു മാനദണ്ഡവും പാലിക്കാതെ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ജില്ലയിലെ അറവുശാലകളെ സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിര്‍ത്തിവയ്ക്കണമെന്നു കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ വേണ്ടത്ര സുരക്ഷിതത്വമോ മുന്‍കരുതലുകളോ ഇല്ലാതെയാണ് മൃഗങ്ങളെ കൊല്ലുന്നതും അവശിഷ്ടങ്ങള്‍ അവിടെത്തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നത്. തോട്ടുവക്കം അറവുശാലയിലും, കോവിലകത്തുംകടവ് മാര്‍ക്കറ്റിലും നിയമം കാറ്റില്‍ പറത്തിയാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുങ്കെിലും മുനിസിപ്പല്‍ അധികാരികളുടെ ഒത്താശയോടെയാണ് അറവുശാലകളിലധികവും പ്രവര്‍ത്തിക്കുന്നത്. മാലിന്യങ്ങള്‍ തോടുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വിവിധ ഹോട്ടലുകളിലേക്കും ഫാസ്റ്റ്ഫുഡ് കടകളിലേക്കുമാണ് പ്രധാനമായും ഇവിടുന്ന് വില്‍പ്പന നടത്തുന്നത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിപോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ അധികാരികള്‍ തായാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത്, സെക്രട്ടറി സി പി ജയരാജ് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.