തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സംശയം. വിജയസാധ്യതയെക്കുറിച്ച് പഠിച്ചതിനുശേഷമേ പറയാന്‍ കഴിയൂ എന്ന് അച്യുതാനന്ദന് പറഞ്ഞു. തിരുവനന്തപുരത്ത് ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് വി.എസിന്റെ മറുപടി.
കോണ്‍ഗ്രസിന് വിജയസാധ്യത കുറവാണെന്ന് വക്താവ് പി.സി.ചാക്കോ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇടതുമുന്നണിയുടെ വിജയത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
അതിനിടെ ആര്.എസ്.പി എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോനും, എ.എ. അസീസും രാജിവയ്ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. കൊല്ലത്ത് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാലുമാറ്റക്കാരനായ ശെല്‍വരാജിന്റെ മാതൃക ആര്.എസ്.പി എം.എല്‍.എമാര്‍ സ്വീകരിക്കണം.വി.എസ്പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: