ന്യൂദല്‍ഹി: ഹോളി ദിനത്തില്‍ പ്രചാരണം നടത്തേണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശം.
രാഷ്ട്രീയ പിന്തുണയ്ക്കും പ്രചാരണങ്ങള്‍ക്കുമായി ഉത്സവങ്ങളും ആഘോഷദിവസങ്ങളും ഉപയോഗിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹോളി ദിനത്തിനും ഇതു ബാധകമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് അറിയിച്ചു.
വോട്ടുപിടിക്കാനായി ഏതെങ്കിലും പാര്‍ട്ടി ഉത്സവങ്ങളെയോ മതാഘോഷങ്ങളെയോ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയാല്‍ അതു തെരഞ്ഞെടുപ്പു ചട്ടലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ കൈയിലെടുക്കുന്നതിനായി ഹോളി ആഘോഷത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടുപിടിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന് പുതിയ നിര്‍ദേശം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: