ഗദ്ദാഫിയുടെ മകന്‍ നൈജറിലുണ്ടെന്ന് സ്ഥിരീകരിച്ചു

Monday 12 September 2011 5:17 pm IST

നിയാമി: ലിബിയന്‍ മുന്‍ പ്രസിഡന്റ് മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ സാദി അയല്‍ രാജ്യമായ നൈജറില്‍ അഭയം തേടിയതായി സ്ഥിരീകരിച്ചു. ഗദ്ദാഫിയുടെ 37 കാരനായ മകന്‍ യുദ്ധവാഹനത്തില്‍ മറ്റു ഒമ്പതു പേര്‍ക്കൊപ്പമാണ്‌ എത്തിയതെന്ന്‌ നൈജര്‍ നീതിന്യായ മന്ത്രി മരോ അഡാമു അറിയിച്ചു. എന്നാല്‍ ഗദ്ദാഫിയെക്കുറിച്ചു വിവരങ്ങള്‍ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാദിയുടെ സുരക്ഷയ്ക്കായാണ്‌ ഒമ്പതുപേര്‍ കൂടെയുള്ളത്‌. അഗാഡസിലെ ഒരു ഹോട്ടലിലാണ്‌ ഇവരുള്ളതെന്നാണ്‌ സൂചനകള്‍. അതേസമയം ലിബിയയില്‍ ബാലിവാദില്‍ നഗരം പിടിച്ചെടുക്കാന്‍ വിമത സൈന്യം നീക്കം ശക്തമാക്കി. ഇതിനെതിരേ ഗദ്ദാഫി അനുകൂലികള്‍ റോക്കറ്റ് ആക്രമണം തുടരുകയാണ്. പോരാട്ടം അന്ത്യഘട്ടത്തിലെന്ന് നാറ്റോ സേന അറിയിച്ചു. ഗദ്ദാഫി ഉടന്‍ പിടിയിലാകുമെന്നും അവര്‍ അറിയിച്ചു.