സൂറത്ത്: മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന ആശാറാം ബാപ്പുവിനെതിരെ മൊഴി നല്കിയ ആള്‍ക്ക് നേരെ ആസിഡ് ആക്രമണം. കേസില്‍ സാക്ഷിയായ ദിനേശ് ഭാവ് ചന്ദാനിയുടെ (39) മുഖത്താണ് അക്രമികള്‍ ആസിഡൊഴിച്ചത്.
ഇന്നലെ വീട്ടിലേക്ക് വാഹനം ഓടിച്ച് പോകുമ്പോഴാണ് സംഭവം. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളെ ഭാവ് ചന്ദാനി തന്നെ പിടികൂടുകയായിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ അക്രമികളുടെ പേരും മറ്റുവിവരങ്ങളും ഉമ്റ പോലീസ് പുറത്തുവിട്ടിട്ടില്ല. മുഖത്തും ശരീരത്തും പൊള്ളലേറ്റ ചചന്ദാനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശാറാമിനെതിരെ മൊഴി നല്കിയ രണ്ട് പേര്‍ക്കെതിരെ മുന്‍പും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് കേസിലെ മറ്റോരു സാക്ഷിയായ രാകേഷ് പട്ടേലിനെ അക്രമികള്‍ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു.
1997ലാണ് ആശ്രമത്തിനുള്ളില്‍ രണ്ട് സന്യാസിനിമാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആശാറാമിനെതിരെ കേസുള്ളത്. മകന് നാരായന് സായിക്കെതിരെയും മാനഭംഗക്കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: