അഹമ്മദാബാദ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്തിന്റെ വിധി മാറ്റിമറിക്കപ്പെടുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി പറഞ്ഞു.
ജനങ്ങള്‍ക്ക് വിഡീയോ സന്ദേശം വഴി ഹോളി ആസംസിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പിന്റെ വര്ണങ്ങളാല് നിറഞ്ഞു നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പെന്നാല്‍ ജനാധിപത്യത്തിന്റെ ഹോളി ഉത്സവമെന്നാണ്.
ഇന്ത്യയുടെ വിധി മാറ്റിമറിക്കുന്നതിനായി ജനാധിപത്യത്തിന്റെ ഈ ഉത്സവം ആഘോഷപൂര്‍ണ്ണമാക്കാന്‍ മോദി ഉദ്ഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: