ബെര്‍ഹംപൂര്‍: ഒഡീഷയിലെ സരോദാ മേഖലയിലെ രാഹഗന്ധ വനത്തില്‍ നിന്നും രണ്ടു മാവോയിസ്റ്റുകളെയും ഇവരുടെ രണ്ടു സഹായികളെയും പിടികൂടി. ഇവരുടെ പക്കല്‍നിന്നും 20 ഡിറ്റനേറ്ററും അഞ്ച് ജെലാറ്റിന്‍ സ്റ്റിക്കും, മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
മിഥുന്മാലിക്, കണാ മാലിക്, സുരേഷ്, ജാകബ് എന്നിവരാണ് പിടിയിലായവര്‍. ഒഡീഷാ മാവോവാദി പാര്‍ട്ടി എന്ന സംഘടനയില്പ്പെടുന്നവരാണ് പിടിയിലായവരെല്ലാം.
മാവോയിസ്റ്റ് നേതാവ് സബീയസാച്ചി പാണ്ഠെയാണ് പിടിയിലായവരുടെ നേതാവ്. പിടിയിലായ സുരേഷും, മിഥുനും മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തകരാണ്. മറ്റു രണ്ടു പേരാണ് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: