കല്ലക്കുറിച്ചി(തമിഴ്നാട്): ഇത്ര നിലവാരമില്ലാത്ത കേന്ദ്ര സര്‍ക്കാരിനെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.സ്വാതന്ത്രം കിട്ടിയതിന് ശേഷം ഇന്ത്യഭരിച്ച ഏറ്റവും കെടുകാര്യസ്ഥതയും, അഴിമതിയും നിറഞ്ഞ സര്‍ക്കാരാണിത്.
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, എണ്ണ വില വര്‍ദ്ധന, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, അഴിമതി തുടങ്ങിയ എണ്ണമറ്റ പ്രശ്നങ്ങളാണ് രാജ്യം കണ്ടത് കല്ലക്കുറിച്ചിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ജയലളിത പറഞ്ഞു.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമെതിരായ നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിശ്ചലമായി. അത്തരത്തിലുള്ള ദുരിതവാഴ്ചയില് നിന്ന് മോചനം നേടേണ്ട സമയമായെന്ന് ജയലളിത പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യ ബന്ധനത്തിലേര്പ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ് . ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാര്‍ ഉണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: