മുംബൈ എന്‍.സി.പി സ്ഥാനാര്‍ഥിയായ ചലച്ചിത്ര താരത്തെ അസഭ്യം പറഞ്ഞതിന് ശിവസേനാ നേതാവിനെതിരെ കേസ് എടുത്തു. ശിവസേന എം പി ആനന്ദ്റാവു അത്സുലിനെതിരെയാണ് പോലീസ് കേസെടുത്തത്.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ വച്ചാണ്സംഭവം. നവനീത് കൗര്‍ റാണയെയാണ് അത്സുല്‍ അസഭ്യം വിളിച്ചത്. ജാതി പറഞ്ഞ് അധിക്ഷേപിച്ചു, ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു,തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍. എം.പിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് കേസ്. എന്നാല്‍ 67 കാരനായ അത്സുല്‍ ആരോപണം നിഷേധിച്ചു.
സഹതാപം പിടിച്ചുപറ്റി ശ്രദ്ധനേടാനാണ് റാണശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 27കാരിയായ റാണ ദക്ഷിണേന്ത്യയിലെ പ്രമുഖ താരവുംമോഡലുമാണ്. കഴിഞ്ഞരണ്ടുമാസമായി തന്നെ സേനാ നേതാവ് ശല്യം ചെയ്യുകയാണെന്ന് റാണ ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ മല്‍സരിക്കുന്നത് താനാണെന്നറിഞ്ഞതു മുതല്‍ ശല്യം തുടങ്ങിയതാണ്. പൊലീസ് സ്റ്റേഷനില്‍ ചെന്ന്പരാതികൊടുക്കുമ്പോഴും അവര്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി.റാണ പറയുന്നു. ഇത് നിെന്റ അവസാന ദിവസമായിരിക്കുമെന്നായിരുന്നു ഭീഷണി.
തെന്റ അശ്ലീല ചിത്രങ്ങള്‍ ചിലര്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: