മുത്തൂറ്റ്‌ ശാഖ വെടിവയ്പ്പില്‍ പരിക്കേറ്റ യുവതി മരിച്ചു

Monday 12 September 2011 4:19 pm IST

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ മുത്തൂറ്റ്‌ ശാഖയില്‍ വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ മലയാളി യുവതി മരിച്ചു. കോട്ടയം സ്വദേശിനി അനുമോള്‍ (24) ആണ്‌ മരിച്ചത്‌. ഇവിടെ ജോലി ചെയ്‌തിരുന്ന സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മറ്റുള്ളവര്‍ക്ക്‌ നേരെ വെടിയുതിര്‍ത്തത്‌. രണ്ടു ജീവനക്കാര്‍ തത്ക്ഷണം കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു യുവതി ചികിത്സയിലാണ്‌.