കൊച്ചി: സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംഘടനാ സെക്രട്ടറി കാശ്മീരി ലാല്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ സന്ദര്‍ശിച്ചു. ആഗോളവല്‍ക്കരണത്തിനെതിരെ മഞ്ച് നടത്തുന്ന പോരാട്ടത്തിനു കൃഷ്ണയ്യര്‍ വിജയാശംസ നേര്‍ന്നു. സ്വദേശി ജാഗരണ്‍ മഞ്ച് രൂപീകരിച്ചതിനു ശേഷം ദില്ലിയില്‍ ആദ്യമായി നടത്തിയ കണ്‍വെന്‍ഷനില്‍ കൃഷ്ണയ്യര്‍ പങ്കെടുത്ത് പ്രസംഗിച്ച കാര്യം കാശ്മീരിലാല്‍ ഓര്‍മ്മപ്പെടുത്തി. ആഗോളവല്‍ക്കരണത്തിനെ തിരെ നടക്കുന്ന പോരാട്ടങ്ങളുടെ ശക്തനായ ജനറലാണ് കൃഷ്ണയ്യരെന്ന് ലാല്‍ പറഞ്ഞു. പത്രപ്രവര്‍ത്തകനായ ടി. സതീശനും സ്വദേശി ജാഗരണ്‍ മഞ്ച് കേരള സംസ്ഥാന സഹസംഘടന സെക്രട്ടറി പ്രവീണ്‍ ചന്ദ്രനും കാശ്മീരി ലാലിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: