കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന പ്രസിഡന്റായി കവിയും ഗാനരചയിതാവുമായ എസ്. രമേശന്നായരെയും ജനറല്‍ സെക്രട്ടറിയായി പി.കെ. രാമചന്ദ്രനെയും തെരഞ്ഞെടുത്തു. പ്രൊഫ. പി.ജി. ഹരിദാസ് വര്‍ക്കിംഗ് പ്രസിഡന്റ്. കെ. ലക്ഷ്മീനാരായണന്‍ ട്രഷറര്‍. മഹാകവി അക്കിത്തം, പി. പരമേശ്വരന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, പി. നാരായണക്കുറുപ്പ് എന്നിവരാണ് രക്ഷാധികാരികള്‍.
എറണാകുളത്ത് ചേര്‍ന്ന തപസ്യ വര്‍ഷാന്ത പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പി. ബാലകൃഷ്ണന്, ടി. പത്മനാഭന്നായര്, ഡോ. കിരാതമൂര്‍ത്തി എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ജനറല്‍ സെക്രട്ടറിമാരായി സി. രജിത്ത്കുമാര്‍, എ.എസ്. സതീശന് എന്നിവരെയും തെരഞ്ഞെടുത്തു. പി. ഉണ്ണികൃഷ്ണനാണ് ഓര്‍ഗനൈസിംഗ് സെക്രട്ടറി. എം. സതീശന്, അനൂപ് കുന്നത്ത്, സതീഷ്ബാബു. കെ, മണി എടപ്പാള്‍, ഡോ. ആര്. അശ്വതി എന്നിവര്‍ സെക്രട്ടറിമാരായിരിക്കും.
എം.എ. കൃഷ്ണന്, ആര്. സഞ്ജയന്, പ്രൊഫ. കെ.പി. ശശിധരന്, പി. രമ, എം. ശ്രീഹര്ഷന്, പ്രൊഫ. സി.ജി. രാജഗോപാല്‍, പ്രൊഫ. മേലേത്ത് ചന്ദ്രശേഖരന്, അഡ്വ. പ്രമോദ് കാളിയത്ത്, യു.പി. സന്തോഷ് എന്നിവര്‍ സംസ്ഥാന സമിതി അംഗങ്ങള്‍. കെ.പി. മണിലാല്‍, എ.പി. നാരായണന്‍കുട്ടി, പി.എന്‍. ബാലകൃഷ്ണന്, കുഞ്ഞപ്പന് കൊല്ലങ്കോട്, ഡോ. ബാലകൃഷ്ണന് കൊളവയല്‍, പ്രൊഫ. വിജയകുമാര്‍, പി.ജി. ഗോപാലകൃഷ്ണന് എന്നിവര്‍ സംസ്ഥാനസമിതിയിലേക്ക് സ്ഥിരം ക്ഷണിതാക്കളാണ്.
തപസ്യ മേഖലാ സംയോജകരായി ജെ. സോമശേഖരന്‍പിള്ള-തിരുവനന്തപുരം (സഹസംയോജകന്-നരേന്ദ്രന്), കെ.പി. വേണുഗോപാല്‍-എറണാകുളം (സഹസംയോജകന്-ഡോ. എസ്.വി. പ്രദീപ്), സി.സി. സുരേഷ്-പാലക്കാട് (സഹസംയോജകന്-കെ.ടി. രാമചന്ദ്രന്), ഇ.എം. ഹരി-കോഴിക്കോട് (സഹസംയോജകന്-എം.സി. രാജീവ്കുമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
തപസ്യയുടെ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് വിശദമായ ചര്‍ച്ചക്കുശേഷം അടുത്തവര്‍ഷത്തെ കാര്യപരിപാടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. പ്രശസ്ത മേളവിദ്വാന്‍ തൃപ്പേക്കുളം അച്യുമാരാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: