കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ വീണ്ടും കാട്ടുതീ പടരുന്നു. നായ്ക്കട്ടി കോളനിക്ക് സമീപമാണ് കാട്ടു തീ പടരുന്നത്. നാട്ടുകാരും വനപാലകരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇതിന്റെ തുടര്‍ച്ചായാണ് ഇപ്പോള്‍ വീണ്ടും തീ പടര്ന്നിരിക്കുന്നതെന്നുമാണ് സൂചന.‘
കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍ നിഗൂഡതയുണ്ടെന്നും സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്നും വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാട്ടുതീ സ്വാഭാവികമായി ഉണ്ടായതല്ലെന്ന വനം വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
ബോധപൂര്‍വ്വം തീയിട്ടതാകാമെന്നും എന്നാല്‍ , ഇതിനു പിന്നില്‍ അട്ടിമറിയുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെയാണ് വീണ്ടും തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: