തമിഴ്‌നാട്ടിലെ ഡൈ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ മരിച്ചു

Tuesday 18 March 2014 2:46 pm IST

ഈറോഡ്, തമിഴ്‌നാട്: തമിഴ്‌നാട്ടിലെ പെരുന്തുറയിലുള്ള ടെക്‌സറ്റൈല്‍ ഡൈ ഫാക്ടറിയിലെ ടാങ്കില്‍ നിന്നും വിഷവാതകം ശ്വസിച്ച് ഏഴ് പേര്‍ മരിച്ചു. വിഷവാതകത്തെ തുടര്‍ന്ന് അസ്വസ്ഥത നേരിട്ട ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഈറോഡിന് 25 കിലോമീറ്റര്‍ അകലെയുള്ള ഫാക്ടറിയിലെ ടാങ്കിന് സമീപമുള്ള മോട്ടോറില്‍ അറ്റകുറ്റപണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പണിക്കിടെ രണ്ട് പേര്‍ അബദ്ധത്തില്‍ സംസ്‌ക്കരിക്കാത്ത മലിനവസ്തുക്കളടങ്ങിയ ടാങ്കിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ എടുത്ത് ചാടുകയും അപകടത്തില്‍പെടുകയുമായിരുന്നു. 21 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവരാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.