കടല്‍ക്കൊല; ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ അപ്പീല്‍ നല്‍കി

Tuesday 18 March 2014 3:37 pm IST

യുഎന്‍: കേരള തീരത്ത് രണ്ട് മത്സ്യ തൊഴിലാളികളെ കൊലപ്പെടുത്തിയ കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികരെ വിട്ടുകിട്ടുന്നതിനായി ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ നാവികരെ വിട്ടു കിട്ടുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാവികരുടെ വിചാരണ ഇറ്റലിയില്‍ നടത്തണമെന്നും എന്നാല്‍ അതുവരെ നാവികരെ സ്വന്ത്രരാക്കി വിട്ടയക്കണമെന്നും ആഭ്യന്തര മന്ത്രി ഏഞ്ചലീനോ അല്‍ഫാനോ പറഞ്ഞതായി അന്‍സാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ആല്‍ഫാനോയുടെ പ്രതികരണം. 2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള തീരത്ത് വച്ച് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തോടെ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളല്‍ സംഭവച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.