ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ പര്യടനം നടത്തി

Tuesday 18 March 2014 9:59 pm IST

കൊച്ചി: എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ ഇന്നലെ പറവൂര്‍, വൈപ്പിന്‍, മണ്ഡലങ്ങളില്‍ വ്യക്തികളേയും സ്ഥാപനങ്ങളും, ഓഫീസുകളും സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. പറവൂര്‍ മണ്ഡലത്തിലെ പര്യനം രാവിലെ 8നു പറവൂര്‍ ടൗണില്‍ നിന്നാരംഭിച്ച്‌ എഴിക്കര പഞ്ചായത്ത്‌, ചിറ്റാറ്റുകര പഞ്ചായത്ത്‌, മൂന്നാം കവല എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഏഴിക്കര തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളെയും വ്യക്തികളെയും സന്ദര്‍ശിച്ചു. തീരദേശപരിപാലനനിയമത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്തി.
വൈപ്പിന്‍ മണ്ഡലത്തിലെ പര്യടനം ഉച്ചക്കു 3നു പള്ളിപ്രം പഞ്ചായത്തില്‍ നിന്നാരംഭിച്ചു. കുഴിപ്പിള്ളി, എടവനക്കാട്‌, നായരമ്പലം, എന്നിവിടങ്ങളില്‍ വ്യക്തികളേയും സ്ഥാപനങ്ങളേയും ഓഫീസുകളും സന്ദര്‍ശിച്ച്‌ വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തെ സന്ദര്‍ശിച്ചു. എല്‍.ഡി.എഫിന്റെ പള്ളിപ്രം, ചെറായി, എടവനക്കാട്‌ ലോക്കല്‍ കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു.
സ്ഥാനാര്‍ത്ഥി ഇന്നു രാവിലെ 7നു കേന്ദ്രസര്‍ക്കാരിന്റെയും കെ.വി. തോമസിന്റെയും വഞ്ചനക്കെതിരെ സമരമുഖത്ത്‌ അണിനിരക്കുന്ന തൊഴിലാളികളെയും, കുടുംബാംഗങ്ങളെയും ഫാക്ട്‌ ഗെയിറ്റില്‍ സന്ദര്‍ശിച്ച്‌ അഭിവാദ്യം നടത്തും. സ്ഥാനാര്‍ത്ഥിക്ക്‌ കെട്ടിവയ്ക്കാനുള്ള തുക തൊഴിലാളികള്‍ കൈമാറും. തുടര്‍ന്ന്‌ 8.30 മുതല്‍ കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ കൊച്ചിയില്‍ തോപ്പുപടിയില്‍ നിന്നാരംഭിച്ച്‌ കണ്ണമാലി,മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, എന്നിവിടങ്ങളും തുടര്‍ന്ന്‌ തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളം, പനങ്ങാട്‌ എന്നീ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.