കോട്ടയം: അംഗന്‍വാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്നും ഇക്കാര്യത്തില്‍ തീരുമാനമാകും വരെ പ്രതിമാസ ഓണറേറിയം വര്‍ക്കര്‍മാര്‍ക്ക് 5,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 3,500 രൂപയുമായി വര്‍ദ്ധിപ്പിച്ചു നല്‍കണമെന്നുമുള്ള ഹൈക്കോടതി വിധിയെ കേരള അംഗന്‍വാടി സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്തു. അസോസിയേഷന് സംസ്ഥാന ചെയര്മാന് കെ.എസ്. രമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. സി.എക്സ്. ത്രേസ്യ, അന്നമ്മ ജോര്‍ജ്, മേരി കുര്യന്, വി. ഓമന, പൊന്നമ്മ സാമുവല്‍, ഷാലി തോമസ്, ഒ.എസ്. വിജയകുമാരി, കെ.എസ്. സുഷ, എന്‍.കെ. ലീലാമണി, സപ്തഷീല, പി.ബി. ഇന്ദിര, കെ.ജി. തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: