കോട്ടയം: എടിഎം കൗണ്ടറില്‍ നിന്നു ലഭിച്ച പതിനായിരം രൂപ ബാങ്കില്‍ ഏല്പിച്ച് വൈഎംസിഎ ജീവനക്കാരന് മാതൃക കാട്ടി. കോട്ടയം വൈഎംസിഎ ജീവനക്കാരന് ചെങ്ങളം വാഴവേലില്‍ വി.എല്‍.സഖറിയ ആണ് എടിഎം കൗണ്ടറില്‍ നിന്നു ലഭച്ച പണം ബാങ്കില്‍ ഏല്പിച്ചത്. വൈഎംസിഎ കോമ്പൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ സഖറിയ പണം പിന്‍വലിക്കാന്‍ ഇന്നലെ വൈകുന്നേരം 6.50ന് എത്തി. അപ്പോഴാണ് ലോക്കറില്‍ നിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് ഒരു കെട്ട് നോട്ട് ഇരിക്കുന്നതു കണ്ടത്. പണം എടുത്ത ശേഷം തന്റെ കാര്‍ഡ് ഉപയോഗിച്ച് 100 രൂപയെടുത്തു. തുടര്‍ന്ന് സഖറിയ വൈഎംസിഎ ഓഫീസിലെത്തി. മറ്റു ജീവനക്കാരുടെ സാന്നിധ്യത്തില്‍ തുക എണ്ണി നോക്കി. അഞ്ഞൂറിന്റെ 19 നോട്ടും 100 രൂപയുടെ അഞ്ചു നോട്ടും ഉണ്ടായിരുന്നു. മൊത്തം പതിനായിരം രൂപ. പണം കിട്ടിയ വിവരം വൈഎംസിഎ പ്രസിഡന്റിനെയും അറിയിച്ചു. ഇന്നലെ രാവിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലെത്തി പണം ഏല്പിച്ചു. 32 വര്‍ഷമായി വൈഎംസിഎയില്‍ കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്തു വരികയാണ് സഖറിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: