പാലാ: വെള്ളാപ്പാട് ശ്രീവനദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ നശിപ്പിച്ച സാമൂഹ്യവിരുദ്ധ നടപടിയ്ക്കെതിരെ ക്ഷേത്രം ഭാരവാഹികള്‍ പാലാ ആര്‍ഡിഒ, പോലീസ് അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്കി. ക്ഷേത്രത്തിനെതിരെ നടക്കുന്ന ഇത്തരം പ്രവൃത്തികളെ ശക്തമായി നേരിടുമെന്ന് ക്ഷേത്രം സെക്രട്ടറി വിനോദ് പുന്നമറ്റത്തില്‍ അറിയിച്ചു.
പാലാ: വെള്ളാപ്പാട് ദേവീക്ഷേത്രത്തിന്റെ ഉത്സവബോര്ഡുകള് നശിപ്പിച്ച സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. എന്‍.കെ. മഹാദേവന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്മാന് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.എന്‍. വാസുദേവന്‍, ജനറല്‍ കണ്‍വീനര്‍ അശോക് നീലൂര്‍, വൈസ് പ്രസിഡന്റുമാരായ ഡോ. സുകുമാരന്‍ നായര്‍, ടി. പ്രഭാകരന്, ബിജു കൊല്ലപ്പള്ളി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: