തിരുനെല്ലി: വയനാട്ടില്‍ വീണ്ടും കാട്ടുതീ. വയനാട്ടിലെ തിരുനെല്ലി കൊട്ടിയൂരിലാണ് കാട്ടു തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന പാതയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. തീപിടിത്തം മൂലം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
അഗ്നിശമന സേനാംഗങ്ങളും വനപാലകരും നാട്ടുകാരും തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തീടിപിത്തത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: