കോട്ടയം: അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരും സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തുന്ന അഴിമതിയും കാരണം ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെതിരെ വിധി എഴുതുമെന്നും ഗുജറാത്ത് സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് എത്തിച്ച നരേന്ദ്രമോദിയുടെ കരങ്ങളില്‍ ഭാരതം സുരക്ഷിതമാണെന്നും അതിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും രാജ്യത്തിലെ അഴിമതിയും വിലക്കയറ്റവും പിടിച്ചു നിര്‍ത്താനാകുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: നാരായണന് നമ്പൂതിരി അഭിപ്രായപ്പെട്ടു.
ബിജെപി കോട്ടയം നിയോജകമണ്ഡലം ഇലക്ഷന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയ്ക്കെതിരെ പ്രചരണം നടത്തി അധികാരത്തില്‍ എത്തിയ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള് യുപിഎ സര്‍ക്കാരിന്റെ ഘടകക്ഷി നേതാവാണെന്നും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്വേണ്ടിയാണ് മോദിക്കെതിരെ കെജ്രിവാള് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ. വിജയകുമാര്‍, ഡോ. ഇ.കെ. വിജയകുമാര്‍, പി.കെ. രവീന്ദ്രന്, ജില്ലാ ജനറല്‍സെക്രട്ടറി സന്തോഷ്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, പി. സുനില്‍കുമാര്‍, ടി.എന്‍. ഹരികുമാര്‍, പി.എസ്. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, എസ്. രതീഷ്, കുസുമാലയം ബാലകൃഷ്ണന്, ജിജ് ജോസഫ്, വി.പി. മുകേഷ്, രാജേഷ് ചെറിയമഠം, രമേശ് കല്ലില്‍, റോയ് കെ. തോമസ്, നാസര്‍ റാവൂത്തര്‍, ജയശ്രീ പ്രസന്നന്, വിജയലക്ഷ്മി നാരായണന്, രേണുക ശശി, സുജാത സദന്, എം.എന്‍. അനില്‍കുമാര്‍, ഷാജി തൈച്ചിറ, എസ്. രാധാകൃഷ്ണന്, ആര്. രാജു, കെ.ആര്. സശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: