അസംസ്കൃത എണ്ണവില കുറഞ്ഞു ഇന്ധന വില കുറയുന്നില്ല

Wednesday 19 March 2014 9:56 pm IST

ന്യൂദല്‍ഹി: അസംസ്കൃത എണ്ണയുടെ ഇന്ത്യയ്ക്കു ബാധകമായ അന്താരാഷ്ട്ര വില ബാരലിന്‌ 104.47 ഡോളറായി കുറഞ്ഞു. 2014 മാര്‍ച്ച്‌ 18-ലെ നിരക്കാണിത്‌. തൊട്ടു മുന്‍ വിപണന ദിവസമായ 2014 മാര്‍ച്ച്‌ 17-ന്‌ ഇത്‌ 105.36 ഡോളര്‍ ആയിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ്‌ ആന്റ്‌ അനാലിസിസ്‌ സെല്‍ ആണ്‌ ഇന്ന്‌ ഈ കണക്ക്‌ പുറത്തു വിട്ടത്‌. എന്നാല്‍ ഇതനുസരിച്ച്‌ ഇന്ധന വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.
രൂപ നിരക്കില്‍ അസംസ്കൃത എണ്ണവില ബാരലിന്‌ 6367.45 രൂപയായി കുറഞ്ഞു. 2014 മാര്‍ച്ച്‌ 17-ന്‌ എണ്ണവില ബാരലിന്‌ 6481.75 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2014 മാര്‍ച്ച്‌ 17-ന്‌ 61.52 രൂപയായിരുന്നത്‌, 2014 മാര്‍ച്ച്‌ 18-ന്‌ 60.95 രൂപയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.